ഫ്ലാഗ് ഓഫ്പാലക്കാട് ജില്ലയിൽ സ്റ്റേഷനുകളിലേക്ക് പുതുതായി അനുവദിച്ച വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പോലീസ് മേധാവി നിർവഹിക്കുന്നു.
അനുമോദനങ്ങൾലഹരി കടത്ത്, മോഷണം, കുഴൽപ്പണം, മാരകമായി സംഘം ചേർന്ന് പരിക്കേൽപ്പിക്കൽ മുതലായ കുറ്റകൃത്യങ്ങളിൽ മികച്ച അന്വേഷണം നടത്തി പ്രതികളെ
യഥാസമയം പിടികൂടുകയും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട മേൽകേസുകളുള്ള ടൗൺ നോർത്ത്, വാളയാർ,ചിറ്റൂർ, നാട്ടുകൽ അഗളി മുതലായ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി പ്രശംസ പത്രം നൽകി അനുമോദിക്കുന്നു.
പാലക്കാട് ജില്ലാ പോലീസ് കാര്യാലയത്തിന് ISO അംഗീകാരം.പാലക്കാട് ജില്ലാ പോലീസ് കാര്യാലയത്തിന് ISO അംഗീകാരം.
ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി ഫുൾ ബോഡി മെഡിക്കൽ ചെക്കപ്പ്കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കേരള പോലീസ് അസോസിയേഷൻ, പോലീസ് സൊസൈറ്റി പാലക്കാടിൻ്റെയും നേതൃത്വത്തിൽ നീതി ലാബുമായി സഹകരിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി പ്രത്യേക പാക്കേജിലൂടെ ഫുൾ ബോഡി മെഡിക്കൽ ചെക്കപ്പ് ജില്ലാ പോലീസ് ഓഫീസ് അനക്സിൽ വച്ച് ജില്ലാ പോലീസ് മേധാവി ശ്രീ ആനന്ദ് ആർ ഐ പി എസ് ഉദ്ഘാടനം ചെയ്തു.
സ്കൂൾ കോളേജ് അധ്യാപകർക്കായി ലഹരിവിരുദ്ധ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചുപാലക്കാട്: ജില്ലാ പോലീസ് മേധാവി ശ്രീ. R. ആനന്ദ് IPS അവർകളുടെ നിർദ്ദേശാനുസരണം പാലക്കാട് ജില്ലാ ജനമൈത്രി പോലീസിൻെറ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളേജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർക്ക് “യോദ്ധാവ് ” പദ്ധതിയുടെ ഭാഗമായി (മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് സംസ്ഥാന പോലീസ് നടപ്പിലാക്കിയ പദ്ധതി) ഏകദിന ലഹരിവിരുദ്ധ ബോധവൽകരണ ശില്പശാല 05/02/2024 തിയ്യതി പാലക്കാട് ശാദി മഹൽ കല്യാണ മണ്ഡപത്തിൽ വെച്ച് നടത്തി.
പാലക്കാട് ജില്ല ജനമൈത്രി പോലീസിൻ്റെ പുതുനഗരം ഭിന്നശേഷി വൃദ്ധ സദനത്തിലേയും കരിമ്പ ആകാശപറവകൾ എന്ന വൃദ്ധസദനത്തിലേയും 84 അന്തേവാസികളുടെ മാനസിക ഉല്ലാസം നൽകുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഗാർഡനിലേക്ക് ഒരു ഉല്ലാസ യാത്ര സംഘടുപ്പിച്ചു.ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ല ജനമൈത്രി പോലീസിൻ്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി ശ്രീ.ആർ ആനന്ദ് IPS അവർകളുടെ നിർദ്ദേശാനുസരണം ജനമൈത്രി നോഡൽ ഓഫീസർ ശ്രീ. R. മനോജ് കുമാർ ( DySP നാർക്കോട്ടിക് സെൽ ) ൻ്റെ നേതൃത്വത്തിൽ 23.12.2023 തിയ്യതി പുതുനഗരം ഭിന്നശേഷി വൃദ്ധ സദനത്തിലേയും കരിമ്പ ആകാശപറവകൾ എന്ന വൃദ്ധസദനത്തിലേയും 84 അന്തേവാസികളുടെ മാനസിക ഉല്ലാസം നൽകുന്നതിൻ്റെ ഭാഗമായി മലമ്പുഴ ഗാർഡനിലേക്ക് ഒരു ഉല്ലാസ യാത്ര സംഘടുപ്പിച്ചു.
അട്ടപ്പാടി ജനമൈത്രി പോലീസ് കായിക പരിശീലന പരിപാടിയിലെ ജഴ്സി, ഷൂ, വിതരണം ജില്ലാ പോലീസ് മേധാവി R ആനന്ദ് IPS ഉദ്ഘാടനം ചെയ്തു.സേനകളിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് അട്ടപ്പാടി ജനമൈത്രി പോലീസ് നടത്തുന്ന കായിക പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള ജേഴ്സിയും ഷൂവും വിതരണം ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ്. ഉദ്ഘാടനം ചെയ്തു.
ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ISO അംഗീകാരം.2021ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഏറ്റവും നല്ല പോലീസ് സ്റ്റേഷനുള്ള അംഗീകാരം ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ലഭിച്ചു. ഇതിനെ തുടർന്ന് #ISO സംഘം മെയ് രണ്ടാം തിയ്യതി പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും, പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനുള്ള മികവ്, പോലീസ് ഉദ്യോഗസ്ഥർക്കുള്ള അടിസ്ഥാന സൗകര്യം, ഹരിത പ്രോട്ടോകോൾ പാലനം, പൊതുജനങ്ങളോടുള്ള നല്ല പെരുമാറ്റം, ജനമൈത്രി സംവിധാനത്തിലൂടെ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ,
അട്ടപ്പാടിയിൽ മെഗാ അദാലത്ത് സംഘടിപ്പിച്ചുഅട്ടപ്പാടിയിലെ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരുടെ പരാതി കളും പ്രശ്നങ്ങളും നേരിട്ട് അറിയുന്നതിനും പരിഹാരം കാണുന്ന തിനുമായി അട്ടപ്പാടിയിലെ മുഴുവൻ ഊര് മൂപ്പന്മാരെയും ST പ്രമോട്ടർമാരെയും, ഊര് വാസികളെയും പങ്കടുപ്പിച്ചുകൊണ്ട് വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് ഇന്ന് (30.10.2023) കാലത്ത് 10.00 മണിക്ക് അഗളി പോലീസ് സ്റ്റേഷൻ കോബൗണ്ടിൽ വെച്ച് ഒരു മെഗാ അദാലത്ത് സംഘടിപ്പിച്ചു.
ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് അനുമോദനംഏഷ്യൻ ഗെയിംസിൽ തിളങ്ങിയ ജില്ലയിലെ കായിക താരങ്ങൾക്ക് ജനമൈത്രി പോലീസിൻറെ അനുമോദനം,. ജില്ല ജനമൈത്രി പോലീസും ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെൻറും, പാലക്കാട് ലയണസ് ക്ലബ്ബും സംയുക്തമായി 29.10.2023 തിയ്യതി പാലക്കാട് കൊപ്പം ലയൺസ് സ്ക്കൂളിൽ വച്ച് മെഡൽ ജേതാക്കൾക്ക് സ്വീകരണം നൽകി.
30.10.23 തിയ്യതി 7.30 മണിക്ക് പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി30.10.23 തിയ്യതി 7.30 മണിക്ക് പോലീസ് സ്മൃതി ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി
പോലീസ് രക്തസാക്ഷി സ്മൃതി ദിനംപോലീസ് രക്തസാക്ഷി സ്മൃതി ദിനം രാഷ്ട്രീയ ഏകതാ ദിവസ് എന്നീ ദിനാചരണങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ പോലീസിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (28.10.2013) തീയതി കാലത്ത് പോലീസ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ച് 06.00 മണിക്ക് വിക്ടോറിയ കോളേജ് പരിസരത്തുനിന്ന് തുടങ്ങി മലമ്പുഴ വരെ മിനി മാരത്തോൺ മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഏകദേശം അഞ്ഞൂറോളം പേർ പങ്കെടുത്തു.
പോലീസ് സ്‌മൃതി ദിനം 2023ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ.
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പാലക്കാട് കോട്ടമൈതാനത്തെ സ്‌മൃതി മണ്ഡപത്തിൽ
അനുസ്മരണ ദിന പരേഡ് നടന്നു.ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു.
ജില്ലാ പോലീസ് സ്പോർട്സ് മീറ്റിനോട് അനുബന്ധിച്ചുള്ള ഗെയിംസ്, അത്‌ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ R ആനന്ദ് ഐപിഎസ് നിർവഹിച്ചു,ജില്ലാ പോലീസ് സ്പോർട്സ് മീറ്റിനോട് അനുബന്ധിച്ചുള്ള ഗെയിംസ്, അത്‌ലറ്റിക് മത്സരങ്ങളുടെ ഉദ്ഘാടനം പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ R ആനന്ദ് ഐപിഎസ് നിർവഹിച്ചു, ഡിവൈഎസ്പി ശശികുമാർ അധ്യക്ഷത വഹിച്ചു. ഇരുന്നൂറോളം കായികതാരങ്ങൾ പങ്കെടുത്ത മേളയ്ക്ക് നാളെ വൈകീട്ട് സമാപനം കുറിക്കും, സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് റേഞ്ച് ഡിഐജി ശ്രീമതി അജിത ബീഗം IPS.
Independence Day Parade 2023Independence Day Parade 2023
ചിറ്റൂരിൽ വെച്ച് നടന്ന SPC വിദ്ധ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിൽ ബഹു. ജില്ലാ പോലീസ് മേധവി R Anand IPS സല്യൂട്ട് സ്വീകരിക്കുകയും കേഡറ്റുകൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.ചിറ്റൂരിൽ വെച്ച് നടന്ന SPC വിദ്ധ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡിൽ ബഹു. ജില്ലാ പോലീസ് മേധവി R Anand IPS സല്യൂട്ട് സ്വീകരിക്കുകയും കേഡറ്റുകൾക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.
International Day Against Drug Abuse and illicit Traffickingഅന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ
സങ്കടിപ്പിച്ച പരിപാടികൾ.
എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.
ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2022 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റ് ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഷോളയൂർ പോലീസ്..
മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള് തീര്പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്ത്തനങ്ങള്, സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള് പരിഹരിക്കല് എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
Visit of Honourable State Police ChiefVisit of Honourable State Police Chief