SPC Talks with Cops

സർവീസ്  സംബന്ധമായ എന്ത് പരാതികൾക്കും , സംശയങ്ങൾക്കും, ആവശ്യങ്ങൾക്കും 

✅️ നിലവിലെ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലൊ, നിർദേശങ്ങൾ ഉണ്ടെങ്കിലോ 

✅️വ്യക്തിപരമായ പരാതികളോ, അപേക്ഷകളോ ഉണ്ടെങ്കിലോ 

✅️ പോലീസിങ്ങിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള നൂതന ആശയങ്ങളോ, നിർദ്ദേശങ്ങളോ ഒക്കെ ഉണ്ടെങ്കിൽ  അതെല്ലാം തന്നെ  

100 % സൗഹൃദാന്തരീഷത്തിൽ നടക്കുന്ന ഈ പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടറിയിച്ചു പരിഹരിക്കാം, "100 % friendly program" ആയതിനാൽ എന്ത് സങ്കടയും ധൈര്യമായിട്ടു  അദ്ദേഹത്തെ അറിയിക്കാനും പരിഹരിക്കാനും കഴിയും..    

ഓൺലൈൻ പ്രോഗ്രാം ആയതിനാൽ നേരിട്ട് വരേണ്ടതില്ല, വീട്ടിലിരുന്നോ, ഡ്യൂട്ടി സ്ഥലത്തുനിന്നോ ഈ പ്രോഗ്രാമിൽ പങ്കെടുക്കാം, 

🔥കേരളത്തിലെ എല്ലാ പോലീസ് യൂണിറ്റുകളിലെയും പരാതികളും, നിർദ്ദേശങ്ങളും അദ്ദേഹം നേരിട്ട് പരാതിക്കാരോട് ചോദിച്ചറിഞ്ഞു, വിലയിരുത്തി പരിഹാരം കാണുന്ന പ്രോഗ്രാം ആയതിനാൽ പാലക്കാട് , പത്തനംതിട്ട  ജില്ലകളിലെ   പോലീസ് ഉദ്യോഗസ്‌ഥർ,  ഈ അവസരം നഷ്ടമാക്കിയാൽ ROTATION അനുസരിച്ചു, വീണ്ടും ഈ ഒരു അവസരത്തിനായി ഒരു വർഷം കാത്തിരിക്കണം, ആയതിനാൽ ഇനിയും ഇതിനെ കുറിച്ചറിയാത്തവർ, പരാതികളും, നിർദേശങ്ങളും  ഉണ്ടെങ്കിൽ   ഇപ്പോൾ തന്നെ പരാതി അയക്കുക, അല്ലെങ്കിൽ  പരമാവധി 🔥"മെയ് 31  ” 🔥 നോ അതിന്  മുമ്പോ  അപേക്ഷകൾ 🔥spctalks.pol@kerala.gov.in🔥എന്ന ഇമെയിൽ id യിൽ ഇമെയിൽ ആയി അയച്ച്  ഈ അവസരം പ്രയോജനപ്പെടുത്തുക...

എന്ത് സംശയങ്ങൾക്കും ഈ നമ്പറിൽ ഇപ്പോൾ തന്നെ വിളിക്കുക (24 HRS) "Helpline number" 

(9497900243) 

  

പോലീസ് ഉദ്യോഗസ്ഥരുടെ welfare  ഉറപ്പുവരുത്താൻ സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഈ പ്രോഗ്രാമിൻ്റെ  ഏറ്റവും വലിയ പ്രത്യേകത, Talks with cops എന്ന ഈ അദാലത്തു പരിപാടിയിൽ പങ്കെടുക്കാൻ,  മേലധികാരി മുഖേന അല്ലാതെ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് address ചെയ്തു ഏതൊരു പോലീസ് ഉദ്യോഗസ്ഥനും"PHQ" വിലേക്കു പരാതി അയക്കാം" എന്നതാണ്..