ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.

ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.

ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ഒപ്പം വേണമെന്ന് പറഞ്ഞ് സൗഹൃദം ഉണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ പോലീസ് സാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ച്  നൽകുന്ന # റെയ്മണ്ട് _ ഒനിയാമ ആണ് അറസ്റ്റിൽ ആയത്.

2021 നവംബറിൽ അമേരിക്കയിലെ ടെക്സസിൽ ഡോക്ടറാണെന്ന് പറഞ്ഞാണ് കൂറ്റനാട് സ്വദേശി, കോളേജ് അധ്യാപകനുമായി ഇയാൾ സമൂഹമാധ്യമത്തിൽ സൗഹൃദം ഉണ്ടാക്കിയത്.ഇന്ത്യ മുഴുവൻ യാത്ര ചെയ്യണമെന്നും കേരളത്തിൽ താമസിക്കാമെന്നും ഇതിനായി ഒരു നല്ല സർപ്രൈസ് ആയി വരും എന്നും പറഞ്ഞു ഇതിനിടയിൽ എയർപോർട്ടിൽ നിന്നാണെന്ന് പറഞ്ഞു സ്വദേശിക്ക് ഫോൺ വന്നു.ഏകദേശം രണ്ടു കോടി ഇന്ത്യൻ രൂപ മതിപ്പുള്ള ഡോളറുമായി താങ്കളുടെ അമേരിക്കകാരൻ സുഹൃത്ത് ഇവിടെയുണ്ടെന്നും കൈവശമുള്ള പണം വിട്ടു കിട്ടാൻ പിഴ നൽകണമെന്ന്  ആവശ്യപ്പെട്ടു. അതിനുവേണ്ടി കയ്യിലുള്ളതും, കടവും വാങ്ങി പണം അയച്ചുകൊടുത്തു.

   കസ്റ്റംസ് ഡ്യൂട്ടി, ജി എസ് ടി, ക്ലിയറൻസ് ഫീ, ആൻ്റി  ടെററിസ്റ്റ് ഫീസ് എന്ന പേരിൽ വരെ 21.65 ലക്ഷം രൂപ അയച്ചപ്പോഴാണ് കൂറ്റനാട് സ്വദേശിക്ക് തട്ടിപ്പ് മനസ്സിലായത്. ഇതോടെ സൈബർ പോലീസിൽ പരാതി നൽകി,തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ ന്യൂഡൽഹിയിലെ നൈബ് സെറായി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടെന്നു മനസ്സിലാക്കി. അവിടെ ഒരു വീട്ടിൽ ഒരു സ്ത്രീക്കൊപ്പം താമസിച്ചിരുന്ന ഇയാളെ ഡൽഹി പോലീസിൻ്റെ  സഹായത്തോടെ സാഹസികമായി കീഴടക്കുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ എഐ പ്രതാപ്, എ എസ് ഐ യു അബ്ദുൽസലാം, സിവിൽ പോലീസ് ഓഫീസർമാരായ എം മനേഷ്, ജി അനൂപ് എന്നിവരാണ് ഡൽഹിയിലെത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. 

#Cyber_ Police_ Palakkad

 #Cyber_Crime