ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 73,27,9141 രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

19 Sep 2025

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയയിലേക്ക് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 13,27,9141-(എഴുപത്തിമൂന്ന് ലക്ഷായി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയെ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 73,27,814/- (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപി Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ കോട്ടയം, മാരിപ്പള്ളി, ചെട്ടിക്കുന്ന് ഭാഗം സ്വദേശിയായ അഭിജിത്ത് V S വയസ്സ്. 25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ മാസത്തിലാണ് തട്ടിപ്പുകാർ ഇരയെ വാട് സാപ്പ് വഴി ബന്ധപ്പെട്ട് പിന്നീട് ടെലഗ്രാം വഴി നിരന്തരം ആശയവിനിമയം നടത്തി വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ഇരയ്ക്ക് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവൻ തകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്. ഈ കാര്യത്തിന് പാലക്കാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ഇരയ്ക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും ഒരു വലിയ സംഖ്യ പ്രതിയുടെ കോട്ടയം കഞ്ഞിക്കുഴിയിലുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കാണപ്പെടുകയും ഈ തുക ട്രാൻസ്ഫർ ചെയ്ത ഉടൻ തന്നെ പ്രതി പണം പിൻലിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിൻതുടർന്ന അന്വേഷണ സംഘം മലപ്പുറത്തു വച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ അക്കൗണ്ടിൽ ചുരുങ്ങിയ കാലയളവിൽ ലക്ഷങ്ങളുടെ ട്രാൻസാക്ഷൻ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ തെലങ്കാനയിലെ കമ്മം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, വളാഞ്ചേരി പോലീസ് സ്റ്റേഷൻ, താനൂർ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സമാനരീതിയിലുള്ള കേസ്സുകളും, കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അടിപിടിക്കേസും പ്രതിക്കെതിരെ നിലവിലുണ്ട്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അജിത് കുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം DySP, DCRB Prasad M അവർകളുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശികുമാർ,ടി, സബ്ബ് ഇൻസ്പെക്ടർ റനീഷ് വി.ആർ, അസ്സിസ്റ്റൻറ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജോഷി.എ.പി, സീനിയർ പോലീസ് ഓഫീസർമാരായ ഷിജു എം, ഉല്ലാസ് കുമാർ കെ സിവിൽ പോലീസ് ഓഫീസർമാരായ, പ്രേംകുമാർ കെ വി, പദ്‌മാനന്ദ്.ആർ, ശരണ്യ പി കെ എന്നിവരുൾപ്പെട്ട സംഘമാണ് കേസ്സന്വേഷണം നടത്തിയത്. ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നാലോ, തട്ടിപ്പിനായുള്ള ശ്രമം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാലോ ഉടൻ തന്നെ National Cyber Crime Reporting Portal ടോൾ ഫ്രീ നമ്പറായ "1930" എന്ന നമ്പറിലേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലോ, വിളിച്ച് അറിയിക്കേണ്ടതാണ്

പുതിയ വാർത്ത
19

Sep 2025

ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 73,27,9141 രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയെ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 73,27,814/- (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപി Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ കോട്ടയം, മാരിപ്പള്ളി, ചെട്ടിക്കുന്ന് ഭാഗം സ്വദേശിയായ അഭിജിത്ത് V S വയസ്സ്. 25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

27

Aug 2025

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

22

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

18

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

17

Aug 2025

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

12

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

10

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവ് പിടിച്ചെടുത്തു

08

Aug 2025

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

07

Aug 2025

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

07

Aug 2025

നഷ്ട്ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകൾ റിക്കവർ ചെയ്ത് പാലക്കാട് സൈബർ സെൽ

നഷ്ട്ടപ്പെട്ട 50 ഓളം മൊബൈൽ ഫോണുകൾ റിക്കവർ ചെയ്ത് പാലക്കാട് സൈബർ സെൽ

02

Aug 2025

സൈബർ തട്ടിപ്പിലൂടെ നഷ്ട്ടമായ 20.25 ലക്ഷം രൂപ അന്വേഷണത്തട്ടിലൂടെ കണ്ടെത്തി പാലക്കാട് സൈബർ പോലീസ്.

സൈബർ തട്ടിപ്പിലൂടെ നഷ്ട്ടമായ 20.25 ലക്ഷം രൂപ അന്വേഷണത്തട്ടിലൂടെ കണ്ടെത്തി പാലക്കാട് സൈബർ പോലീസ്.

01

Aug 2025

കൊപ്പം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വാഹനപരിശോധന നടത്തവേ കാറിൽ കടത്തികൊടുപോവുകയായിരുന്ന രാസലഹരി പിടികൂടി

കൊപ്പം ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം വാഹനപരിശോധന നടത്തവേ കാറിൽ കടത്തികൊടുപോവുകയായിരുന്ന രാസലഹരി പിടികൂടി

globeസന്ദർശകർ

197579