സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്.

06 Jun 2025

 സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്

 നെമ്മാറ സ്വദേശിയിൽ നിന്നും തട്ടിയെടുത്ത 58,77,882 (അൻപത്തിയെട്ട് ലക്ഷത്തി എഴുത്തി ഏഴായിരത്തി എണ്ണൂറ്റി എൺപത്തിരണ്ട് ) രൂപയിൽ നിന്നും 54,50,047/- (അൻപതു ലക്ഷത്തി അൻപതിനായിരത്തി നാല്പത്തിയേഴ്) രൂപ തിരിച്ചു പിടിച്ച് പാലക്കാട് സൈബർ പോലീസ്. മാർ ച്ച് മാസത്തിലാണ് തട്ടിപ്പുകാർ പരാതിക്കാരനെ ഓൺലൈനായി ഷെെയർ ട്രേഡിംഗ് ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഫെയ്സ്ബുക്ക് വഴിയും തുടർ ന്ന് ഇ മെയിൽ വഴിയും ബന്ധപ്പെട്ടത്. തുടക്കത്തിൽ ചെറിയ തുകകൾ ഡെപ്പോസിറ്റ് ചെയ്യിച്ച് ചെറിയ ലാഭവിഹിതം നൽകുകയും തുടർ ന്ന് വലിയ ലാഭം വാഗ്ദാനം ചെയ്ത് ഭീമമായ തുകകൾ ഡെപ്പോസിറ്റ് ചെയ്യിക്കുകയുമാണ് തട്ടിപ്പുകാർ സ്വീകരിച്ച രീതി. ഇത്തരത്തിലുള്ള ട്രേഡിംഗ് തട്ടിപ്പാണെന്നു മനസ്സിലായ ഉടൻ തന്നെ പരാതിക്കാരൻ National Cyber Crime Reporting Portal വഴി 29/04/2025 തിയ്യതി പരാതി രജിസ്റ്റർ ചെയ്യുകയും ഈ പരാതി 30/04/2025 തിയ്യതി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച് പരിശോധിച്ചതിൽ ചില തുകകൾ ഫ്രീസ് ചെയ്തതായി കാണപ്പെട്ടതിനാൽ ഈ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി പാലക്കാട് സൈബർ ക്രൈം പോലീസ്ിലെ ഒരു ടീമിനെ ബാങ്കിലേക്ക് നിയോഗിച്ചയക്കുകയും മറ്റൊരു ടീമിനെ കേസ്സ് രജിസ്റ്റർ ചെയ്യുന്നതിനും, ഫ്രീസ് ചെയ്ത തുകകൾ സ്വീഷർ മഹസ്സർ പ്രകാരം ബന്തവസ്സിലെടുക്കുന്നതിനുമായി നിയോഗിക്കുകയും ചെയ്തു. തുടർ ന്ന് പരാതിക്കാരനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അന്നേ ദിവസം വൈകീട്ട് 04.10 മണിക്ക് FIR രജിസ്റ്റർ ചെയ്ത് 04.20 മണിക്കു തന്നെ Hold ചെയ്ത തുക Digital Seizure Mahassar പ്രകാരം ബന്തവസ്സിലെടുത്ത് Seizure Mahassar ബാങ്കിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തിട്ടുള്ളതാണ്. തുടർ ന്ന് ഈ കാര്യത്തിന് ബഹു. പാലക്കാട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ റിപ്പോർ ട്ട് സമർ പ്പിച്ചതിൻെറ അടിസ്ഥാനത്തിൽ പണം തിരികെ പിടിക്കുന്നതിനായി 03/05/2025 തിയ്യതി കോടതി ഉത്തരവ് ലഭിച്ച് അന്നു തന്നെ കോടതി ഉത്തരവ് ബാങ്കിലേക്ക് അയച്ചു കൊടുത്തതിൻ പ്രകാരം 05/05/2024 തിയ്യതി പരാതിക്കാരന് നഷ്ടപ്പെട്ടതായ 54,50,047/- രൂപ തിരികെ ഇരയുടെ അക്കക്ഖണ്ടിലേക്ക് തിരികെ ക്രെഡിറ്റ് ആയിട്ടുള്ളതാണ്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ IPS അവർ കളുടെ നിർ ദ്ദേശപ്രകാരം DCRB DySP Prasad.M അവർ കളുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശികുമാർ .ടി, അസ്സിസ്റ്റൻ്റ സബ്ബ് ഇൻസ്പെക്ടർ മനേഷ്.എം, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ ഷിജു.എം, രാജേഷ് സി.എൻ, സിവിൽ പോലീസ് ഓഫീസർ മാരായ പ്രേംകുമാർ . കെ.വി, ബിജു.വി.കെ, സുബൈർ .കെ ശരണ്യ.പി.കെ, സൈബർ സെൽ അസ്സിസ്റ്റൻ്റ സബ്ബ് ഇൻസ്പെക്ടർ വിനീത് കുമാർ .ബി എന്നിവരുൾപ്പെട്ട സംഘമാണ് കേസ്സന്വേഷണം നടത്തിയത്. 30/04/2025 തിയ്യതി കേസ്സ് രജിസ്റ്റർ ചെയ്തതിനു ശേഷം 01/05/2025, 04/05/2025 എന്നീ ദിവസങ്ങൽ അവധിയായതിനാൽ 2 Working Day മാത്രമാണ് പണം തിരികെ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർ ത്തിയാക്കുന്നതിനായി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. ഇതിനു മുൻപ് 2024 വർ ഷം നവംബർ മാസത്തിലും പാലക്കാട് സൈബർ പോലീസിൻെറ സമയബന്ധിതമായ ഇടപെടൽ മൂലം ഇരയ്ക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും ഒരു കോടി പതിനാറു ലക്ഷം രൂപ തിരികെ ലഭിച്ചിരുന്നു. Bank of Baroda യുടെ അക്കക്ഖണ്ടിലാണ് പരാതിക്കാരന് നഷ്ടപ്പെട്ട തുകയിൽ നിന്നും 54 ലക്ഷം രൂപ ഫ്രീസ് ചെയ്ത് വച്ചിരുന്നത്. പരാതിക്കാരന് നഷ്ടപ്പെട്ട തുക സമയബന്ധിതമായി തിരികെ ലഭിക്കുന്നതിനായി Bank of Baroda യുടെ ഭാഗത്തുനിന്നുള്ള സഹകരണം അഭിനന്ദനാർ ഹമാണ്. ഇത്തരത്തിൽ ഇരകൾക്കു നഷ്ടപ്പെട്ട തുകകൾ തിരികെ ലഭിക്കുന്നതിനായി ബാങ്കുകളിൽ നിന്നുള്ള സഹകരണം വളരെ അത്യാവശ്യമാണ്. രാജ്യത്തെ പ്രമുഖ നാഷണലൈസ്ഡ് ബാങ്കുകളിൽ നിന്നുമാണ് നിലവിൽ വിവരങ്ങൾ ലഭിക്കുന്നതിനും, കോടതി ഉത്തരവായതിനു ശേഷം പണം തിരികെ ലഭിക്കുന്നതിനും കാലതാമസം നേരിടുന്നത്.

പുതിയ വാർത്ത
29

Sep 2025

ഹോപ്പ് പ്രൊജക്ട് 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്തു

സോഷ്യൽ പോലീസിംഗ് ഡിവിഷൻ, പാലക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹോപ്പ് (IIOPE) പ്രൊജക്ടിൻറെ 2025-2026 വർഷത്തെ 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്‌തു. 2025 സെപ്റ്റംബർ 29-ന് പാലക്കാട് ഡി.പി.ഒ. അനക്‌സിൽ വച്ച് നടന്ന ചടങ്ങ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ IPS. അവർകൾ ഉദ്ഘാടനം ചെയ്തു.

08

Oct 2025

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

10

Oct 2025

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

19

Sep 2025

ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 73,27,9141 രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയെ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 73,27,814/- (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപി Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ കോട്ടയം, മാരിപ്പള്ളി, ചെട്ടിക്കുന്ന് ഭാഗം സ്വദേശിയായ അഭിജിത്ത് V S വയസ്സ്. 25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

27

Aug 2025

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

22

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

18

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

17

Aug 2025

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

12

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

10

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവ് പിടിച്ചെടുത്തു

08

Aug 2025

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

07

Aug 2025

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

globeസന്ദർശകർ

199738