ഓൺലൈൻ തട്ടിപ്പു പ്രതിയെ അറസ്റ്റ് ചെയ്യ്ത് പാലക്കാട് സൈബർ പോലീസ്.
06 Jun 2025
ഓൺലൈൻ തട്ടിപ്പു പ്രതിയെ അറസ്റ്റ് ചെയ്യ്ത് പാലക്കാട് സൈബർ പോലീസ്
വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയതിലേക്ക് പണം Deposit ചെയ്യിച്ച് പാലക്കാട് അലനല്ലൂർ സ്വദേശിയിൽ നിന്നും 29,00,000/- (ഇരുപത്തിയൊൻപത് ലക്ഷം രൂപ) ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു
പാലക്കാട് : വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് അലനല്ലൂർ സ്വദേശിയെ ടെലഗ്രാം വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 29,00,00/- (ഇരുപത്തിയൊൻപത് ലക്ഷം രൂപ) Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ മലപ്പുറം പെരിന്തൽമണ്ണ, താഴേക്കോട് പൂവത്താണി സ്വദേശിയായ മുഹമ്മദ് അജ്മൽ വയസ്സ്.25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.
2024 ഒക്ടോബർ മാസത്തിലാണ് തട്ടിപ്പുകാർ ഇരയെ ഫെയ്സ്ബുക്ക് വഴി ബന്ധപ്പെട്ട് പിന്നീട് ടെലഗ്രാം വഴി നിരന്തരം ആശയവിനിമയം നടത്തി ഇത്തരത്തിൽ വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്തത്. തുടർന്ന് ചെറിയ തുകകൾ നിക്ഷേപിച്ച് ഇരയ്ക്ക് ലാഭം നൽകുകയും പിന്നീട് ഭീമമായ തുക ഡെപ്പോസിറ്റ് ചെയ്യിച്ച് മുഴുവൻ തകയും തട്ടിയെടുക്കുകയാണ് ഉണ്ടായത്. ഈ കാര്യത്തിന് പാലക്കാട് സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ഇരയ്ക്ക് നഷ്ടപ്പെട്ട തുകയിൽ നിന്നും ഒരു വലിയ സംഖ്യ പ്രതിയുടെ കോഴിക്കോട് കൊയിലാണ്ടിലുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കാണപ്പെടുകയും ഈ തുക ട്രാൻസ്ഫർ ചെയ്ത ഉടൻ തന്നെ പ്രതി പണം മറ്റു ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്തുതായി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാലക്കാട് സൈബർ ക്രൈം പോലീസിൻെറ പിടിയിലായത്. ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർക്കു വേണ്ടി, മലപ്പുറം സ്വദേശിയായ പ്രതി കോഴിക്കോട് ജില്ലയിൽ പ്രത്യേകം ബാങ്ക് അക്കക്ഖണ്ട് തുടങ്ങിയാണ് സൈബർ തട്ടിപ്പു നടത്തിയ പണം തൻെറ അക്കക്ഖണ്ടിലേക്ക് സ്വീകരിച്ചിട്ടുള്ളത്. പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം DySP, DCRB Prasad.M അവർകളുടെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശികുമാർ.ടി, സബ്ബ് ഇൻസ്പെക്ടർ റനീഷ് വി.ആർ, അസ്സിസ്റ്റൻറ് സബ്ബ് ഇൻസ്പെക്ടർ മനേഷ്.എം, സിവിൽ പോലീസ് ഓഫീസർമാരായ, വിനോദ് ഇ.കെ, പ്രേംകുമാർ.കെ.വി, പദ്മാനന്ദ്.ആർ, മുഹമ്മദ് ഫാസിൽ, ശരണ്യ പി.കെ എന്നിവരുൾപ്പെട്ട സംഘമാണ് കേസ്സന്വേഷണം നടത്തിയത്. ഈ കേസ്സിൽ ഇതിനു മുൻപ് മറ്റ് 4 പ്രതികളെ കൂടി അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ്സിലേക്ക് തുടർന്നും മറ്റു പ്രതികളേക്കുറിച്ചുള്ള അന്വേഷണം നടത്തി വരുന്നുണ്ട്.
ഇത്തരത്തിലുള്ള തട്ടിപ്പ് നടന്നാലോ, തട്ടിപ്പിനായുള്ള ശ്രമം നടത്തുന്നതായി ശ്രദ്ധയിൽ പെട്ടാലോ ഉടൻ തന്നെ National Cyber Crime Reporting Portal ടോൾ ഫ്രീ നമ്പറായ “1930” എന്ന നമ്പറിലേക്കോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, ജില്ലാ സൈബർ ക്രൈം പോലീസ് സ്റ്റേഷനിലോ, വിളിച്ച് അറിയിക്കേണ്ടതാണ്.
പുതിയ വാർത്ത
06
Jun 2025
നശാമുക്ത് ഭാരത് അഭിയാൻ
നശാമുക്ത് ഭാരത് അഭിയാൻ
06
Jun 2025
1155 ലിറ്റർ സ്പിരിറ്റ് പിടികൂടി
02.06.2025 തിയ്യതി കൊഴിഞ്ഞാമ്പാറ പോലീസിൻ്റയും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റയും നേതൃത്വത്തിലുള്ള സംഘം കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നീലാങ്കച്ചി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനയ്ക്കിടെ സംശായ്പദമായി
06
Jun 2025
സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്.
സൈബർ തട്ടിപ്പിലൂടെ 58 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ 5 ദിവസത്തിനകം 54 ½ ലക്ഷം രൂപ തിരികെ പിടിച്ചെടുത്ത് പാലക്കാട് സൈബർ പോലീസ്.
06
Jun 2025
ഓൺലൈൻ തട്ടിപ്പു പ്രതിയെ അറസ്റ്റ് ചെയ്യ്ത് പാലക്കാട് സൈബർ പോലീസ്.
വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിംഗ് ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ആയതിലേക്ക് പണം Deposit ചെയ്യിച്ച് പാലക്കാട് അലനല്ലൂർ സ്വദേശിയിൽ നിന്നും 29,00,000/- (ഇരുപത്തിയൊൻപത് ലക്ഷം രൂപ) ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു
05
Feb 2024
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കേരള പോലീസിൽ പുതുതായി രൂപവൽക്കരിച്ച സൈബർ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
29
May 2023
SPC Talks with Cops
SPC Talks with Cops
19
May 2023
സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്
സ്റ്റുഡൻ്റ പോലീസ് കേഡറ്റ് പ്രൊജക്റ്റ്, 2023 വർഷത്തെ SPC. സമ്മർ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുന്നു.
12
Apr 2023
എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.
എൻ്റെ കേരളം പ്രദർശന വിപണന മേളയിലെ പോലീസിൻ്റെ സ്റ്റാളുകളിൽ നിന്നുള്ള ദൃശ്യങ്ങൾ.
24
Feb 2023
ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...
ഷോളയൂർ മികച്ച പോലീസ് സ്റ്റേഷൻ ...
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ 2022 ലെ കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള സർട്ടിഫിക്കറ്റ് ബഹുമാനപെട്ട സംസ്ഥാന പോലീസ് മേധാവിയിൽ നിന്നും ഏറ്റുവാങ്ങുന്ന ഷോളയൂർ പോലീസ്..
മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകള്‍ തീര്‍പ്പാക്കുന്നതിലുള്ള മികവ്, ജനക്ഷേമപ്രവര്‍ത്തനങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഹരിക്കല്‍ എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം
03
Aug 2022
ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.
ഫേസ്ബുക്കിൽ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നൈജീരിയൻ സ്വദേശി ഡൽഹിയിൽ അറസ്റ്റിൽ.
ഇന്ത്യ മുഴുവൻ യാത്ര ചെയ്യാൻ ഒപ്പം വേണമെന്ന് പറഞ്ഞ് സൗഹൃദം ഉണ്ടാക്കി കൂറ്റനാട് സ്വദേശിയിൽ നിന്ന് 21.65 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ സ്വദേശിയെ പാലക്കാട് സൈബർ പോലീസ് സാഹസികമായി ന്യൂഡൽഹിയിൽ പിടികൂടി. വ്യാജ പണമിടപാടുകൾക്ക് ഡൊമൈനുകൾ സംഘടിപ്പിച്ച് നൽകുന്ന # റെയ്മണ്ട് _ ഒനിയാമ ആണ് അറസ്റ്റിൽ ആയത്.
21
Jun 2022
അന്താരാഷ്‌ട്ര യോഗ ദിനാചരണം.
അന്താരാഷ്‌ട്ര യോഗ ദിനാചരണം.
20
Jun 2022
കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു മോഷ്ട്ടാക്കൾ പിടിയിൽ!
25. 5.2022 തീയതി പുലർച്ചെ രണ്ടു മണിക്ക് മുതലമട കാമ്പ്രത്ത് ചള്ളയിലെ ആൾ കാവലില്ലാത്ത പെട്രോൾ പമ്പിലേക്ക് സിമന്റ് കയറ്റിയ ലോറിയിലും ബൈക്കിലുമായി തമിഴ് നാട്ടിൽ നിന്നും വന്ന പ്രതികൾ റെയിൻ കോട്ടും ഹെൽമെറ്റും കയ്യുറയും മാസ്കും ധരിച്ചെത്തി സിസിടിവി ക്യാമറയുടെ ദിശ മാറ്റി മറച്ചുവെച്ച് കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 87165 രൂപ മോഷണം നടത്തുകയായിരുന്നു...
സന്ദർശകർ
182854
Kannur Rural Police, like other District police forces in Kerala, is headed by an officer of the rank of Superintendent of Police (District Police Chief ).Payyannur Taluk and major part of Thaliparmba and Iritty Taluk and small part of Thalassery Taluk, come under within the jurisdiction of Kannur Rural District Police. The District Police has 4 Sub Divisions, Viz. Thaliparamba, Payyannur, Iritty and Peravoor each headed by a Deputy Superintendent of Police.In addition to this, various special units like Special Branch, DCRB, Narcotic Cell and Crime Dettachment headed by a Deputy Superintendent of Police are also functioning under the Superintendent of Police. A Vanitha Cell under a WCI is also functioning under the Supervision of Deputy Superintendent of Police, Crime Detachment.