കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു മോഷ്ട്ടാക്കൾ പിടിയിൽ!

20 Jun 2022

കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു  മോഷ്ട്ടാക്കൾ പിടിയിൽ!

 25. 5.2022 തീയതി  പുലർച്ചെ രണ്ടു മണിക്ക്   മുതലമട  കാമ്പ്രത്ത് ചള്ളയിലെ ആൾ കാവലില്ലാത്ത  പെട്രോൾ പമ്പിലേക്ക്  സിമന്റ് കയറ്റിയ  ലോറിയിലും ബൈക്കിലുമായി  തമിഴ് നാട്ടിൽ നിന്നും വന്ന പ്രതികൾ  റെയിൻ കോട്ടും  ഹെൽമെറ്റും കയ്യുറയും  മാസ്കും ധരിച്ചെത്തി  സിസിടിവി  ക്യാമറയുടെ ദിശ മാറ്റി മറച്ചുവെച്ച്  കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന്  അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന  87165 രൂപ  മോഷണം നടത്തുകയായിരുന്നു...

ജില്ലാ ഫിംഗർ പ്രിൻ്റ ബ്യൂറോയും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതികൾ  മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല...യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ മോഷണം തെളിഞ്ഞത് അടുത്തിടെ ജയിലുകളിൽ നിന്നിറങ്ങിയ  പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്.

കുപ്രസിദ്ധ വാഹന  മോഷ്ടാവ്  തൃശൂർ വാടാനപ്പള്ളി  രായന്മാരാക്കാർ വീട്ടിൽ സുഹീൽ  എന്ന ഓട്ടോ സുഹൈൽ (42),

 കണ്ണൂർ വാടിക്കൽ  മാടായി  ചിറക്കൽ  വീട്ടിൽ മുഹമ്മദ്‌ ആഷിക്  S/o നവാസ് വയസ്  (24),

കോഴിക്കോട് താമരശ്ശേരി  പെരുമ്പള്ളി കപ്പിക്കുന്നുമ്മേൽ  അബ്ദുൽ അലി എന്ന നീഗ്രോ അലി, വയസ്  39,

എന്നിവരാണ് കവർച്ച  ആസൂത്രണം ചെയ്തു  നടപ്പാക്കിയത്...

അബ്ദുൽ അലിക്ക് കർണാടക  ചാമരാജ്  നഗർ, ഗുണ്ട്പ്പെട്, താമരശ്ശേരി, കോടഞ്ചേരി, പയ്യോളി, മണ്ണാർക്കാട്, കൂത്തുപറമ്പ്, ന്യു മാഹി, ചേർപ്പ്, മടിക്കെരി, വടകര  

എന്നീ സ്ഥലങ്ങളിലായി  കുഴൽപണം  കടത്തിൻ്റെ  6  റോബറികേസുകളിലും  , NDPS, 13 Snatching കേസുകൾ, മോഷണം  എന്നിവയിൽ ഉൾപ്പെട്ടയാളും പൂജപ്പുര,  വിയ്യുർ, കണ്ണൂർ  സെൻട്രൽ ജയിലുകളിലും പാലക്കാട് കോഴിക്കോട് ജയിലുകളിലും  പാർപ്പിക്കപ്പെട്ടിട്ടുള്ളയാളുമാണ്.

രണ്ടാം പ്രതി  മുഹമ്മദ്‌ ആഷികിന്  കണ്ണൂർ  ടൌൺ, വളപട്ടണം, കൊയിലാണ്ടി, പയ്യന്നൂർ, പഴയങ്ങാടി, തലശ്ശേരി എക്സ്സൈസ്, എന്നിവിടങ്ങളിലായി  ബൈക്ക് മോഷണം, കളവ്, കഞ്ചാവ്, മണൽകടത്തു കേസുകളിലും ഉൾപ്പെട്ടായാളാണ്....

ഒന്നാം പ്രതി സുഹൈൽൻ്റെ   അറസ്റ്റിനുശേഷം  പോലീസ് തിരയുന്നുണ്ടെന്നു മനസിലാക്കി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയിരുന്ന അബ്ദുൽ അലിയെ പിടികൂടാൻ  കഴിഞ്ഞത്, ടിയാൻ  നേരത്തെ ജോലി ചെയ്തിരുന്ന തൃശൂരിലെ ലോറി കമ്പനിയിൽ എത്തുമെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ  ടിയാൻ  ലോറി  ഓഫീസിൽ  എത്തിയ സമയം  കൊല്ലങ്കോട് പോലീസിന്  രഹസ്യ  വിവരം ലഭിക്കുകയും  ഉടനടി  ചേർപ്പ് പോലീസിനെ വിവരം അറിയിച്ചതിൻ പ്രകാരം ചേർപ്പ് പോലീസിന്റെ സഹായത്തോടെ  അബ്ദുൽ അലിയെ  പിടികൂടുകയായിരുന്നു..

തുടർന്ന്  കേസിലെ രണ്ടാംപ്രതി  മുഹമ്മദ്‌ ആഷിക്ക് ഇന്നലെ തൃശ്ശൂരിൽ  എത്തുമെന്ന വിവരം  ലഭിച്ചതിൻ പ്രകാരം തൃശൂർ  KSRTC  ക്കു സമീപം  വച്ചുപിടികൂടുകയായിരുന്നു

തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ  വ്യത്യസ്ത ജില്ലകളിൽ  താമസിക്കുന്ന  പ്രതികൾ  തമ്മിൽ  ജയിലിൽ  വച്ചുള്ള ബന്ധമാണ്  മറ്റൊരുജില്ലയിലെത്തി  കവർച്ച നടത്താൻ പ്രേരണയായത്.....

ബഹു  പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS,  ൻ്റെ  നിർദേശപ്രകാരം  ചിറ്റൂർ  ഡി.വൈ. എസ്. പി,  സുന്ദരൻ. സി യുടെ  നേതൃത്വത്തിൽ രൂപീകരിച്ച  അന്വേഷണ സംഘത്തിൽ കൊല്ലങ്കോട് ഇൻസ്‌പെക്ടർ വിപിൻദാസ്. A,  SI  മാരായ  ഷാഹുൽ. കെ, ഉണ്ണി. S, Probation SI വിഷ്ണു. എംപി. ASI മാരായ  കെ.ബി  വിശ്വാനാഥൻ, സി. പി. ഓ മാരായ  ജിജോ. എസ്, വിനീഷ്. G, R. രാജീദ് എന്നിവരും  ഉണ്ടായിരുന്നു...

പുതിയ വാർത്ത
29

Sep 2025

ഹോപ്പ് പ്രൊജക്ട് 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്തു

സോഷ്യൽ പോലീസിംഗ് ഡിവിഷൻ, പാലക്കാട് ജില്ലയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഹോപ്പ് (IIOPE) പ്രൊജക്ടിൻറെ 2025-2026 വർഷത്തെ 'പ്രതീക്ഷോത്സവം' ഉദ്ഘാടനം ചെയ്‌തു. 2025 സെപ്റ്റംബർ 29-ന് പാലക്കാട് ഡി.പി.ഒ. അനക്‌സിൽ വച്ച് നടന്ന ചടങ്ങ് ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ. അജിത് കുമാർ IPS. അവർകൾ ഉദ്ഘാടനം ചെയ്തു.

08

Oct 2025

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദ‌ാനം ചെയ്‌ത്‌ 73 ലക്ഷം തട്ടിയെടുത്ത കേസ്: പ്രതി സൈബർ പോലീസിന്റെ പിടിയിൽ:

10

Oct 2025

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങ് വഴി 45.41 ലക്ഷം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ.

19

Sep 2025

ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് പണം Deposit ചെയ്യിച്ച് ഒറ്റപ്പാലം സ്വദേശിയിൽ നിന്നും 73,27,9141 രൂപ ഓൺലൈൻ വഴി കബളിപ്പിച്ച് തട്ടിയെടുത്തു

വീട്ടിലിരുന്ന് ഓൺലൈനായി പാർട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒറ്റപ്പാലം സ്വദേശിയെ വാട്സാപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് ട്രേഡിംഗ് ചെയ്ത് വലിയ വരുമാനമുണ്ടാക്കാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ആയതിലേക്കുള്ള നിക്ഷേപമായി 73,27,814/- (എഴുപത്തിമൂന്ന് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി എണ്ണൂറ്റി പതിനാല് രൂപി Deposit ചെയ്യിച്ച് തട്ടിയെടുത്ത കേസ്സിൽ കോട്ടയം, മാരിപ്പള്ളി, ചെട്ടിക്കുന്ന് ഭാഗം സ്വദേശിയായ അഭിജിത്ത് V S വയസ്സ്. 25 എന്നയാളെ പാലക്കാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തു.

27

Aug 2025

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

വൻ കഞ്ചാവ് വേട്ട യുവാക്കൾ പിടിയിൽ

22

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

18

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

കഞ്ചാവ് പിടിച്ചെടുത്തു യുവാക്കൾ പിടിയിൽ

17

Aug 2025

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ 2025 വർഷത്തിലെ പോലീസ് മെഡൽ ലഭിച്ചവർ

12

Aug 2025

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

രാസലഹരിയുമായി യുവാക്കൾ പിടിയിൽ

10

Aug 2025

കഞ്ചാവ് പിടിച്ചെടുത്തു

കഞ്ചാവ് പിടിച്ചെടുത്തു

08

Aug 2025

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

മയക്കുമരുന്ന് നൈജീരിയൻ സ്വദേശി ബാംഗ്ലൂരിൽ പിടിയിൽ

07

Aug 2025

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

കൊഴിഞ്ഞാമ്പാറ ഗോപാലപുരത്ത് പരിശോധനയിൽ മാരക രാസലഹരിയുമായി യുവാക്കൾ പിടിയിൽ

globeസന്ദർശകർ

199738