1155 ലിറ്റർ സ്പിരിറ്റ് പിടികൂടി
02.06.2025 തിയ്യതി കൊഴിഞ്ഞാമ്പാറ പോലീസിൻ്റയും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റയും നേതൃത്വത്തിലുള്ള സംഘം കൊഴിഞ്ഞാമ്പാറ പോലീസ് സ്റ്റേഷൻ പരിധിയിൽ നീലാങ്കച്ചി എന്ന സ്ഥലത്തു വച്ച് വാഹനപരിശോധനയ്ക്കിടെ സംശായ്പദമായി കാണപ്പെട്ട KL 07 CQ 6378 നമ്പർ Eicher Mini Lorry തടഞ്ഞ് നിർത്തി പരിശോധിച്ചതിൽ ബോഡിക്കകത്ത് പ്രത്യേക അറയ്ക്കകത്ത് 35 ലിറ്റർ കൊള്ളാവുന്ന 33 കന്നാസുകളിൽ അനധികൃതമായി കടത്തി കൊണ്ടുപോവുകയായിരുന്ന 1155 Liter Spirit പോലീസ് പിടിച്ചു എടുത്തു. ലോറിയിൽ ഉണ്ടായിരുന്ന Shaiju, Age. 49, S/o Velayudhan, Mambully House Mangattukara, Anthikkad.P.O, Thrissur എന്നയാളെ സ്ഥലത്തുവെച്ച് കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്. മുതലുകൾ ബന്തവസിൽ എടുത്ത് സ്റ്റേഷനിൽ ഹാജരായി തുടർ നടപടികൾ സ്വീകരിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാർ IPS അവർകളുടെ നിർദ്ദേശപ്രകാരം പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി അബ്ദുൾ മുനീർ, ചിറ്റൂർ ഡി.വൈ.എസ്.പി കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് ഇൻസ്പെക്ടർ Arunkumar, സബ് ഇൻസ്‌പെക്ടർ Krishnadas, SI Vijaychandran, SI Sivakumar, ASI Krishnadas, ASI Hakeem , SCPO Sanju, SCPO Aneesh, SCPO Subash, SCPO Ravish, SCPO Shiyavudheen, SCPO Haridas, CPO Umesh Unni, CPO Kaldaharan, CPO Kavitha DVR ASI Ratheesh, Home Guard Jayaprakash എന്നിവർ അടങ്ങുന്ന പോലീസ് സംഘവും, പാലക്കാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ആണ് പരിശോധന നടത്തി സ്പിരിറ്റും , പ്രതിയെയും പിടികൂടിയത്.
182841