കൊല്ലംകോട് മുതലമടയിലെ പെട്രോൾ പമ്പ് കവർച്ച കുപ്രസിദ്ധരായ മൂന്നു മോഷ്ട്ടാക്കൾ പിടിയിൽ!

25. 5.2022 തീയതി പുലർച്ചെ രണ്ടു മണിക്ക് മുതലമട കാമ്പ്രത്ത് ചള്ളയിലെ ആൾ കാവലില്ലാത്ത പെട്രോൾ പമ്പിലേക്ക് സിമന്റ് കയറ്റിയ ലോറിയിലും ബൈക്കിലുമായി തമിഴ് നാട്ടിൽ നിന്നും വന്ന പ്രതികൾ റെയിൻ കോട്ടും ഹെൽമെറ്റും കയ്യുറയും മാസ്കും ധരിച്ചെത്തി സിസിടിവി ക്യാമറയുടെ ദിശ മാറ്റി മറച്ചുവെച്ച് കമ്പിപ്പാര ഉപയോഗിച്ച് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന 87165 രൂപ മോഷണം നടത്തുകയായിരുന്നു...
ജില്ലാ ഫിംഗർ പ്രിൻ്റ ബ്യൂറോയും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല...യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ മോഷണം തെളിഞ്ഞത് അടുത്തിടെ ജയിലുകളിൽ നിന്നിറങ്ങിയ പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ്.
കുപ്രസിദ്ധ വാഹന മോഷ്ടാവ് തൃശൂർ വാടാനപ്പള്ളി രായന്മാരാക്കാർ വീട്ടിൽ സുഹീൽ എന്ന ഓട്ടോ സുഹൈൽ (42),
കണ്ണൂർ വാടിക്കൽ മാടായി ചിറക്കൽ വീട്ടിൽ മുഹമ്മദ് ആഷിക് S/o നവാസ് വയസ് (24),
കോഴിക്കോട് താമരശ്ശേരി പെരുമ്പള്ളി കപ്പിക്കുന്നുമ്മേൽ അബ്ദുൽ അലി എന്ന നീഗ്രോ അലി, വയസ് 39,
എന്നിവരാണ് കവർച്ച ആസൂത്രണം ചെയ്തു നടപ്പാക്കിയത്...
അബ്ദുൽ അലിക്ക് കർണാടക ചാമരാജ് നഗർ, ഗുണ്ട്പ്പെട്, താമരശ്ശേരി, കോടഞ്ചേരി, പയ്യോളി, മണ്ണാർക്കാട്, കൂത്തുപറമ്പ്, ന്യു മാഹി, ചേർപ്പ്, മടിക്കെരി, വടകര
എന്നീ സ്ഥലങ്ങളിലായി കുഴൽപണം കടത്തിൻ്റെ 6 റോബറികേസുകളിലും , NDPS, 13 Snatching കേസുകൾ, മോഷണം എന്നിവയിൽ ഉൾപ്പെട്ടയാളും പൂജപ്പുര, വിയ്യുർ, കണ്ണൂർ സെൻട്രൽ ജയിലുകളിലും പാലക്കാട് കോഴിക്കോട് ജയിലുകളിലും പാർപ്പിക്കപ്പെട്ടിട്ടുള്ളയാളുമാണ്.
രണ്ടാം പ്രതി മുഹമ്മദ് ആഷികിന് കണ്ണൂർ ടൌൺ, വളപട്ടണം, കൊയിലാണ്ടി, പയ്യന്നൂർ, പഴയങ്ങാടി, തലശ്ശേരി എക്സ്സൈസ്, എന്നിവിടങ്ങളിലായി ബൈക്ക് മോഷണം, കളവ്, കഞ്ചാവ്, മണൽകടത്തു കേസുകളിലും ഉൾപ്പെട്ടായാളാണ്....
ഒന്നാം പ്രതി സുഹൈൽൻ്റെ അറസ്റ്റിനുശേഷം പോലീസ് തിരയുന്നുണ്ടെന്നു മനസിലാക്കി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോയിരുന്ന അബ്ദുൽ അലിയെ പിടികൂടാൻ കഴിഞ്ഞത്, ടിയാൻ നേരത്തെ ജോലി ചെയ്തിരുന്ന തൃശൂരിലെ ലോറി കമ്പനിയിൽ എത്തുമെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ടിയാൻ ലോറി ഓഫീസിൽ എത്തിയ സമയം കൊല്ലങ്കോട് പോലീസിന് രഹസ്യ വിവരം ലഭിക്കുകയും ഉടനടി ചേർപ്പ് പോലീസിനെ വിവരം അറിയിച്ചതിൻ പ്രകാരം ചേർപ്പ് പോലീസിന്റെ സഹായത്തോടെ അബ്ദുൽ അലിയെ പിടികൂടുകയായിരുന്നു..
തുടർന്ന് കേസിലെ രണ്ടാംപ്രതി മുഹമ്മദ് ആഷിക്ക് ഇന്നലെ തൃശ്ശൂരിൽ എത്തുമെന്ന വിവരം ലഭിച്ചതിൻ പ്രകാരം തൃശൂർ KSRTC ക്കു സമീപം വച്ചുപിടികൂടുകയായിരുന്നു
തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ വ്യത്യസ്ത ജില്ലകളിൽ താമസിക്കുന്ന പ്രതികൾ തമ്മിൽ ജയിലിൽ വച്ചുള്ള ബന്ധമാണ് മറ്റൊരുജില്ലയിലെത്തി കവർച്ച നടത്താൻ പ്രേരണയായത്.....
ബഹു പാലക്കാട് ജില്ലാ പോലീസ് മേധാവി R. വിശ്വനാഥ് IPS, ൻ്റെ നിർദേശപ്രകാരം ചിറ്റൂർ ഡി.വൈ. എസ്. പി, സുന്ദരൻ. സി യുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ കൊല്ലങ്കോട് ഇൻസ്‌പെക്ടർ വിപിൻദാസ്. A, SI മാരായ ഷാഹുൽ. കെ, ഉണ്ണി. S, Probation SI വിഷ്ണു. എംപി. ASI മാരായ കെ.ബി വിശ്വാനാഥൻ, സി. പി. ഓ മാരായ ജിജോ. എസ്, വിനീഷ്. G, R. രാജീദ് എന്നിവരും ഉണ്ടായിരുന്നു...